Map Graph

കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി

കൊല്ലം ജില്ലയിലെ ഒരു സർക്കാർ എഞ്ചിനീയറിംഗ് കോളേജാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി. .കൊല്ലം ജില്ലയിലെ രണ്ടാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആണ് ഇത്.കേരള സർക്കാരിന്റെ ഐ എച്ച് ആർ ഡി വകുപ്പ് നേരിട്ട് നടത്തുന്ന കോളേജാണിത്. 1999 ൽ കോളേജ് സ്ഥാപിതമായി. കംപ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്,ഇൻഫർമേഷൻ ടെക്നോലോജി എന്നിങ്ങനെ നാല് കോഴ്സുകളാണ് ഇവിടെ ഉള്ളത്. ഇപ്പോഴത്തെ പ്രിൻസിപ്പാൾ പ്രൊഫസർ.(ഡോ.) ജയാ വി ൽ ആണ്

Read article